കോഴിക്കോട്: പ്രമുഖ സാമൂഹികാരോഗ്യ പ്രവർത്തകനും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫസറുമായ ഡോ. ടി. ജയകൃഷ്ണന്റെ 'ആത്മാവിന് തീപിടിച്ചവർ' എന്ന പുസ്തകം ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്തു. മെഡിക്കൽ കോളജിലെ മുൻ മാഗസിൻ എഡിറ്റർമാരായിരുന്ന ഡോ. മോഹൻ മാമുണ്ണി, അനഘ അശോകൻ, ഡോ. തോമസ് കുര്യൻ, ഡോ. രാഹുൽ രാജീവ്, ഡോ. പി.സി. അർജുൻ, സിനിയ മറിയം എന്നിവരാണ് ഏറ്റുവാങ്ങിയത്.
റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. എം. മുരളീധരൻ പുസ്തകം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ജി. സജീത് കുമാർ, തെറാസിക് സർജറി വിഭാഗം മുൻ മേധാവി ഡോ. കെ.എം. കുര്യാക്കോസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ ഡയറക്ടർ ഡോ. കെ. സുരേഷ് കുമാർ, ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ, ജസ്റ ജബ്ബാർ എന്നിവർ സംസാരിച്ചു. ഡോ. ടി. ജയകൃഷ്ണൻ മറുപടി പറഞ്ഞു. മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയനും സർഗം റീഡിങ് കോർണറുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒലിവ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.