ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ ട്രാൻസ്ജെന്‍റർ നോവൽ 'ശിവകാമി' കവി പ്രഭാ വർമ്മക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു 

ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ നോവൽ 'ശിവകാമി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജാനമ്മ കുഞ്ഞുണ്ണി എഴുതിയ പുതിയ ട്രാൻസ്ജെന്‍റർ നോവൽ 'ശിവകാമി' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേർന്ന ചടങ്ങിൽ കവി പ്രഭാ വർമ്മക്ക് നൽകിയായിരുന്നു പ്രകാശനം.

ദ്വിലിംഗവിഭാഗത്തിൽപെട്ട മുരളി എന്ന ശിവകാമിയുടെ ശോകനിർഭരമായ ജീവിതകഥയാണ് ശിവകാമി. പരിഷ്കൃത സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ശിവകാമി ഒരു പുതിയ വായനയ്ക്ക് വഴി തുറക്കും. ജാനമ്മ കുഞ്ഞുണ്ണിയടെ 18ാമത്തെ കൃതിയാണിത്.

2022ൽ പ്രഭാത് ബുക്സിന്‍റെ നോവൽ അവാർഡ് 'ഇരുനിറ പക്ഷികൾക്കും' 2023ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2024ൽ 'പറയാതെ പോയത്' എന്ന നോവലിന് അബൂദബി ശക്തി അവാർഡും നേടിയിട്ടുണ്ട്.

ശിവകാമി പ്രകാശന ചടങ്ങിൽ സേവ്യർ പുൽപാട്, വിൽസൺ സാമുവൽ, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയ 'നന്മ' ഭാരവാഹികളും പങ്കെടുത്തു. 

Tags:    
News Summary - Janamma Kunjunnis new novel released by chief minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.