‘എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി’ ഓർമ പുസ്തകം ഐ.പി.എച്ച് കേരള ചീഫ് എഡിറ്റർ വി.എ. കബീറിന്​ നൽകി ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ.

അബ്​ദുൽ അസീസ് പ്രകാശനം ചെയ്യുന്നു

എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' പ്രകാശനം ചെയ്തു

മങ്കട (മലപ്പുറം): മത, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ കൈയൊ​പ്പ്​ ചാർത്തിയ തിരൂർക്കാട് ഇലാഹിയ കോളജ് സ്ഥാപനങ്ങളുടെ മേധാവിയും നുസ്റത്തുൽ ഇസ്‌ലാം ട്രസ്​റ്റ്​ സ്ഥാപക ചെയർമാനുമായിരുന്ന എൻ. മുഹമ്മദ് ശരീഫ് മൗലവിയുടെ ജീവിതം പറയുന്ന 'എൻ.എം. ശരീഫ് മൗലവി തലമുറകളുടെ രാജശിൽപി' ഓർമ പുസ്തകം ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് ഓൺലൈൻ ചടങ്ങിൽ പ്രകാശനം ചെയ്തു.

ഐ.പി.എച്ച് കേരള ചീഫ് എഡിറ്റർ വി.എ. കബീർ ആദ്യ പ്രതി ഏറ്റു വാങ്ങി. വിദ്യാഭ്യാസ പുരോഗതിക്കായി പുതിയ ചിന്തകളും കർമങ്ങളും ആവിഷ്കരിച്ച് മുന്നിൽ നടന്ന ശരീഫ് മൗലവിയെ പോലെയുള്ളവർക്ക് തുടർച്ചകളുണ്ടാവേണ്ടതുണ്ടെന്ന് എം.ഐ. അബ്​ദുൽ അസീസ് പറഞ്ഞു.

ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, പി.കെ. ജമാൽ, പി.എ.എം. ഹാരിസ്, എം.ടി. അബൂബക്കർ, പി.എം.എ. ഖാദർ, പി. അലവിക്കുട്ടി, ഡോ. കെ.പി. ഷംസുദ്ദീൻ, അനസ് മൻസൂർ എന്നിവർ സംസാരിച്ചു.

മുജീബുറഹ്മാൻ സ്വാഗതവും യൂസുഫലി പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പി. അമീ​െൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫാദിയ മുഹ്സിൻ ആദരഗാനമാലപിച്ചു. ശരീഫ് മൗലവിയെക്കുറിച്ച്​ ഡോക്യുമെൻററി 'ഓർമത്തുടിപ്പുകൾ' പ്രദർശിപ്പിച്ചു.

Tags:    
News Summary - N.M. Sharif Moulavi has released 'Rajashilpi' of generations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT