ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ കഥയെഴുതാൻ ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സ്വന്തം ജീവിതത്തെ കുറിച്ച് എഴുതുന്ന കാര്യം സെയ്ഫ് സ്ഥിരീകരിച്ചത്.
രണ്ടര പതിറ്റാണ്ട് നീളുന്ന സിനിമാ ജീവതമാണ് ആത്മകഥയിൽ പ്രധാനമായും ഉണ്ടാകുക. കാലക്രമത്തിൽ പലതും മറന്നുപോകുമെന്നും അതിനാൽ ഇതെല്ലാം രേഖപ്പെടുത്തി വെക്കാനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞു. സിനിമയിലെ വിജയപരാജയങ്ങളും കുടുംബവും വ്യക്തിജീവിതവുമെല്ലാം പുസ്തകത്തിൽ ഉണ്ടാകും.
എല്ലാം ഓർമിക്കാനുള്ള ശ്രമം രസകരമായിരിക്കുമെന്നും സെയ്ഫ് പറഞ്ഞു. യഷ് ചോപ്രയുടെ പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫിന്‍റെ ബോളിവുഡ് അരങ്ങേറ്റം. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ 'ഹും തും' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകൾ വാണിജ്യപരമായി വിജയം നേടിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.