കായംകുളം: വീൽചെയർ ജീവിതത്തിലൂടെ അതിജീവനത്തിെൻറ കഥ പറയുന്ന എസ്.എം. സാദിഖിെൻറ ' ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയ താളം' മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ഓടിച്ചാടി നടക്കുന്നതിനിടെ വീൽചെയറിലേക്ക് വീണുപോയതിെൻറ തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ പങ്കുവെക്കുന്നത്. യാഥാർഥ്യങ്ങളുടെ ജീവിതാനുഭവം നിറഞ്ഞ പുസ്തകം സമൂഹത്തിന് മികച്ച മാതൃകയാണ് സമ്മാനിക്കുന്നതെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർ പേഴ്സൺ പി. ശശികല, ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി ബാബു, കവി സി.എസ്. രാജേഷ്, ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ എൻ. സുകുമാര പിള്ള, അഡ്വ. ആർ. മനോഹരൻ, പി.എസ്. ബാബുരാജ്, ഡി. അശ്വനി ദേവ്, അഡ്വ. എസ്. അബ്ദുൽ നാസർ, എ.ജെ. ഷാജഹാൻ, വൈ. നാസറുദ്ദീൻ, എ.എ. ഹഖീം, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷെമി മോൾ , നവാസ് മുണ്ടകത്തിൽ, നാദിർ ഷ, അൻസാരി കോയിക്കലേത്ത്, രജശ്രീ കമ്മത്ത്, താജുദ്ദീൻ ബാഖവി, പനക്കൽ ദേവരാജൻ, അഡ്വ. ഒ. ഹാരിസ്, നൗഷാദ് െബൻസർ, താഹാ കുഞ്ഞ്, പാലമുറ്റത്ത് വിജയകുമാർ, സലിം പാണാവള്ളി, യു. ഷൈജു, വൈ ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.