കോങ്ങാട്: എഴുത്തും വായനയും ഉപാസനയാക്കിയ കോങ്ങാട് കുണ്ടുവംപാടം നാരായണൻകുട്ടി അഥവാ കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന്റെ സാഹിത്യ ജീവിതത്തിന് കാൽനൂറ്റാണ്ടിന്റെ തിളക്കം. കുട്ടികൾക്കൊപ്പം ജീവിതത്തിൽ നല്ലൊരു പങ്ക് സമയം ഉഴിഞ്ഞ് വെക്കുകയും പുതുതലമുറക്ക് പുസ്തക പ്രിയം കൂടുന്നതിന് വീടകം തന്നെ ഒന്നാന്തരം ഗ്രന്ഥശാലയാക്കുകയും ചെയ്ത ബാലസാഹിത്യകാരനാണ് ഇദ്ദേഹം.
ലോക ബാല പുസ്തക ദിനത്തിലും ഇദ്ദേഹത്തിന്റെ പെരുമക്ക് തിളക്കമേറുകയാണ്. തന്റെ അധ്യാപന ജീവിതത്തിനിടയിലും കുട്ടികൾക്കായി മാത്രം 33 പുസ്തകങ്ങൾ എഴുതി. രണ്ട് കഥാസമാഹരവും പുറത്തിറക്കി. ചെണ്ട കലാകാരനായ പിതാവ് ചൊല്ലിക്കൊടുത്ത കൊച്ചുകഥകൾ വഴി കഥാകമ്പം ബാല്യത്തിലേ നാമ്പെടുത്തു. 12ാമത് വയസ്സിൽ കൈയെഴുത്ത് മാസികയിൽ കവിത എഴുതി.
ചെറുപ്പത്തിലേ കുട്ടികളിൽ വായനശീലം വളർത്താൻ വീടിന് മുകളിൽ ലൈബ്രറി ഒരുക്കി. ജീവചരിത്രം, മുത്തശ്ശിക്കഥകൾ, നാടോടികഥകൾ, ശാസ്ത്രകഥകൾ എന്നീ ശാഖകളിലായി ബൃഹദ് പുസ്തക ശേഖരം തൂലിക എന്ന പേരിലുള്ള ഗ്രന്ഥശാലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.