കെ.എസ്. ബിമൽ

ബിമൽ കാമ്പസ് കവിതാ പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു, അവസാന തിയ്യതി ജൂലൈ ഒന്ന്

കോഴിക്കോട്: കവിയും നാടകകൃത്തും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ. എസ്. ബിമലിൻ്റെ സ്മരണയിൽ കലാലയ വിദ്യാർഥികൾക്ക് എടച്ചേരിയിലെ ബിമൽ സാംസ്കാരിക ഗ്രാമം നടത്തുന്ന ഈ വർഷത്തെ ബിമൽ കാമ്പസ് കവിതാപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു.

കവിത മലയാളത്തിലുള്ളതായിരിക്കണം. 100 വരികളിൽ കൂടരുത്. പി.ഡി.എഫ് രൂപത്തിലാക്കിയ കവിത ഓൺലൈനായി bimalsamskarikagramam@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യണം. യൂണിവേഴ്സിറ്റി/കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. കലാലയ വിദ്യാർഥികളാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖയോ സ്ഥാപന മേധാവിയുടെ കത്തോ കവിതയോടൊപ്പം സ്കാൻ ചെയ്ത് ഇമെയിൽ ചെയ്യണം.അവസാന തിയ്യതി 2023 ജൂലൈ ഒന്ന് ശനിയാഴ്ച രാത്രി 12 മണി. കൂടുതൽ വിവരങ്ങൾക്ക് വാട്‌സാപ്പിലൂടെ അന്വേഷിക്കേണ്ട ഫോൺ നമ്പർ :8086422600, 9497646737.

Tags:    
News Summary - Bimal Campus Poetry Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.