തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാന ദേവത പഞ്ചരത്നകൃതികളുടെ പ്രഥമ സംഗീതാവിഷ്കാരവും കലാപീഠം അച്ചീവ്മെന്റ് പുരസ്കാര സമർപ്പണവും ബുധനാഴ്ച വൈകീട്ട് 6.30ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചരത്ന കീർത്തനാലാപനത്തിൽ നാൽപതോളം സംഗീതജ്ഞർ പങ്കെടുക്കും.
ദേവസ്ഥാനം കലാപീഠം ലൈഫ് അച്ചീവ്മെന്റ് അവാർഡ് നടി ശോഭനക്കും ഘട വാദന കുലപതി ടി.എച്ച്. വിനായക റാമിനും സമ്മാനിക്കും. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ദേവസ്ഥാന ആസ്ഥാന വിദ്വാൻ പദവി ഡോ. ടി.എസ്. രാധാകൃഷ്ണന് സമ്മാനിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം ചെയ്യും. അവാർഡുകൾ ഡോ. ഉണ്ണി ദാമോദര സ്വാമി സമ്മാനിക്കും. വ്യാഴാഴ്ച വൈകീട്ട് 6.30ന് കലാപീഠം വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രീയ നൃത്തശിൽപം അരങ്ങേറും. വാർത്തസമ്മേളനത്തിൽ ദേവസ്ഥാനം ട്രസ്റ്റി അഡ്വ. കെ.വി. പ്രവീൺ, ഹരിദാസ്, ഡോ. പൂർണത്രയി ജയപ്രകാശ് ശർമ, കെ.ആർ. മധു, കെ. ദിനേശ് രാജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.