തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭയുടെ 2023ലെ മാർത്തോമ മാനവസേവ അവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.എ. ഉമ്മന്‍ നൽകാൻ സഭ കൗൺസിൽ തീരുമാനിച്ചു. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിക്കുകയും സേവനം അനുഷ്ഠിക്കുകയും ചെയ്ത മാർത്തോമ സഭാംഗങ്ങൾക്കു നൽകുന്ന അംഗീകാരമാണിത്. ‘സാമ്പത്തികവും ആസൂത്രണവും’ മേഖലയിലെ മികച്ച പ്രവർത്തനമാണ് അവാർഡിനു പരിഗണിച്ചതെന്ന് സഭ സെക്രട്ടറി ഫാ. സി.വി. സൈമൺ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.
മാർത്തോമ സഭ പ്രതിനിധി മണ്ഡലത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് തിരുവല്ല സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടക്കുന്ന അനുമോദന സമ്മേളത്തിൽ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.