കൊച്ചി: സംസ്കൃത ഭാഷയിൽ സിനിമ ഒരുക്കി ശ്രുതി. എറണാകുളം സ്വദേശിയും ആലപ്പുഴ തൃക്കുന്നപ്പുഴ എം.ടി സ്കൂൾ സംസ്കൃത അധ്യാപികയുമായ ശ്രുതി സൈമണും സംഘവും ഹിമാലയ സാനുക്കളിൽ ചിത്രീകരിച്ച 'ധർമയോദ്ധ' എന്ന സിനിമ പുറത്തിറങ്ങുമ്പോൾ അവർ സംസ്കൃതത്തിൽ സിനിമ സംവിധാനം ചെയ്ത ആദ്യ വനിതയാകും.
ആറാം ക്ലാസിലെ സംസ്കൃത പാഠഭാഗമായ 'ദേശരക്ഷഹോ പരമോ ധർമഹ' എന്ന കഥയാണ് സിനിമക്ക് പ്രചോദനമായതെന്ന് ശ്രുതി പറഞ്ഞു. ഭർത്താവ് ഇമ്മാനുവലാണ് തിരക്കഥ തയാറാക്കിയത്.
ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആൽവിൻ ജോസഫാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംസ്കൃത വിദ്യാർഥിനി കൂടിയായ ഷിഫിൻ ഫാത്തിമ, സജിത മനോജ്, ഷഫീഖ് റഹ്മാൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് എറണാകുളം പ്രസ് ക്ലബിൽ നടന്നു. അടുത്തമാസം റിലീസ് ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.