ധീരുബെൻ പട്ടേൽ

നോവലിസ്റ്റ് ധീരുബെൻ പട്ടേൽ അന്തരിച്ചു

അഹമ്മദാബാദ്: പ്രശസ്ത ഗുജറാത്തി നോവലിസ്റ്റും നാടകകൃത്തും കഥാകൃത്തും വിവർത്തകയുമായ ധീരുബെൻ പട്ടേൽ (96) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. ഗുജറാത്തി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിലൊരാളാണ്.

നിരവധി നോവലുകളും ചെറുകഥകളും കവിതകളും രചിച്ചിട്ടുണ്ട്. ഗാന്ധിയൻ ആദർശങ്ങളുടെ സ്വാധീനം രചനകളെ വളരെയധികം സ്വാധീനിച്ചിരുന്നു. ഇവരുടെ 'ആഗന്തുക്ക്' എന്ന നോവൽ 2001ൽ രാജ് സുപെ റെയിൻബോ അറ്റ് നൂൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അധൂരോ കോൾ, ആഗന്തുക്ക്, ആദിത്രാഗ്, ഏക് ലഹർ, കിച്ചൻ പോയംസ്, കിഷോർ വാർത്താസംഗ്രഹ്, നാമനി നാഗർവേൽ, പഹ്‌ലുൻ ഇനാം, മായാപുരുഷ്, വിശ്രാംഭകഥ, സംശയ്ബീജ്, ഹുതാശൻ തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികൾ.

1926 മെയ് 25നായിരുന്നു ജനനം. ആഗന്തുക്ക് എന്ന നോവലിന് സാഹിത്യ അക്കാദമി സമ്മാനം ലഭിച്ചു. 1949 മുതൽ മുംബൈയിലെ ഭവൻസ് കോളജിലും തുടർന്ന് 1963-64ൽ ദഹിസർ കോളജിലും ഇംഗ്ലീഷ് പ്രഫസറായി സേവനംചെയ്തു. ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റായിരുന്നു. ഭാവ്നി ഭവായ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്. മാർക് ട്വൈൻ രചിച്ച ലോകപ്രശസ്ത നോവലായ അഡ്വെഞ്ചെർസ് ഓഫ് ടോം സോയർ ഉൾപ്പെടെ നിരവധി കൃതികൾ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു.

Tags:    
News Summary - Gujarati novelist Dhiruben Patel passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.