ന്യൂഡൽഹി: മികച്ച സാഹിത്യ കൃതിക്കുള്ള 2023ലെ ജെ.സി.ബി പ്രൈസ് സാധ്യതാപട്ടിക പുറത്തിറങ്ങി. ബംഗാളി, തമിഴ്, ഹിന്ദി ഭാഷകളിൽനിന്നുള്ള വിവർത്തന കൃതികളും പ്രഥമ നോവലുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെ.സി.ബി പ്രൈസ് ഇന്ത്യൻ എഴുത്തുകാർക്കുള്ള ഏറ്റവും വലിയ പുരസ്കാരമാണ്.
തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ‘ഫയർ ബേർഡ്’, ബംഗാളി സാഹിത്യകാരൻ മനോരഞ്ജൻ ബ്യാപാരിയുടെ ‘ദ നിമസിസ്’, ഹിന്ദി എഴുത്തുകാരായ മനോജ് രുപ്ദയുടെ ‘ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ്’, ഗീത് ചതുർവേദിയുടെ ‘സിംസിം’ എന്നിവ പട്ടികയിലുണ്ട്.
തേജസ്വിനി ആപ്തേയുടെ ‘ദി സീക്രട്ട് ഓഫ് മോർ’, ബിക്രം ശർമയുടെ ‘ദി കോളനി ഓഫ് ഷാഡോസ്’, ബ്രിന്ദ ചാരിയുടെ ‘ദി ഈസ്റ്റ് ഇന്ത്യൻ’, ജാനിസ് പാരിയറ്റിന്റെ ‘എവരിതിങ് ദി ലൈറ്റ് ടച്ചസ്’, വിക്രംജിത് റാമിന്റെ ‘മൻസൂർ’, തനൂജ് സോളങ്കിയുടെ ‘മൻജിസ് മേയ്ഹം’ എന്നിവയും മത്സരത്തിനുണ്ട്. ഒക്ടോബർ 20ന് ചുരുക്കപ്പട്ടികയും നവംബർ 18ന് ജേതാവിനെയും പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.