തലശ്ശേരി: എഴുത്തുകാരൻ കെ. പൊന്ന്യത്തിന്റെ പേരിൽ പൊന്ന്യം സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ചെറുകഥ പുരസ്കാരത്തിന് ടി.പി വേണുഗോപാലിന്റെ ' തുന്നൽക്കാരൻ ' എന്ന ചെറുകഥ സമാഹാരം അർഹമായി. 25,000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ മാസം നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. സാഹിത്യ നിരൂപകരായ കെ.എസ്. രവികുമാർ, ഇ.പി. രാജഗോപാലൻ, എഴുത്തുകാരൻ യു.കെ. കുമാരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ വേണുഗോപാൽ 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും എസ്.എസ്.എ കണ്ണൂർ ജില്ല മുൻ പ്രോജക്ട് ഓഫിസറുമാണ്. വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ. സുഗീഷ്, സെക്രട്ടറി കെ.ആർ. രത്നാകരൻ, ഡയറക്ടർ കെ. മോഹനൻ, കെ. പൊന്ന്യം സ്മാരക സമിതി കൺവീനർ പൊന്ന്യം ചന്ദ്രൻ, മെംബർ അഡ്വ.കെ.കെ. രമേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.