കാപ്കോസ് അവാർഡ് രാജേന്ദ്രൻ എടത്തും കരക്ക്

കോഴിക്കോട്: പ്രമുഖ സഹകാരിയും സാഹിത്യ ആസ്വാദകനുമായിരുന്ന അരൂർ പത്മനാഭന്റെ സ്മരണയ്ക്കായി കടത്തനാട് പ്രവാസി& ഫാമിലി വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ് ) ഏർപ്പെടുത്തിയ അവാർഡ് പ്രൊഫസർ രാജേന്ദ്രൻ എടത്തും കരക്ക്. 10001 രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. 2023ജനുവരി അവസാന വാരം വടകരയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എം.എൽ.എ അവാർഡ് സമർപ്പണം നിർവഹിക്കുമെന്ന് കാപ്കോസ് പ്രസിഡന്റ്‌ ഐ മൂസ അറിയിച്ചു.

കിളിമഞ്ജരോ ബുക്ക് സ്റ്റാൾ,ഞാനും ബുദ്ധനും, ആഖ്യാനങ്ങളുടെ പുസ്തകം, നിഗൂഢ ഭാഷയുടെ ഒന്നാം ദിവസം,തുടങ്ങിയ നിരവധി പുസ്തകങ്ങളിലൂടെ മലയാള വായനക്കാരുടെ ഹൃദയത്തിൽ ചേക്കേറിയ പ്രിയപ്പെട്ട എഴുത്തുകാരനാണ് രാജേന്ദ്രൻ ഇടത്തുക്കര. എഴുത്തുകാരനും വിമർശകനും പ്രഭാഷകനുമായ ഇദ്ദേഹം ഗവൺമെന്റ് കോളേജ് മലയാള വിഭാഗം അധ്യാപകനാണ്.

Tags:    
News Summary - Kapcos Award 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.