തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങൾക്ക് അപേക്ഷിക്കുന്നത് 20 വരെ ദീർഘിപ്പിച്ചെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയാണ് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് ഓരോ വിഭാഗത്തിനും നല്കുന്ന അവാര്‍ഡ്.
2022 ജനുവരി-ഡിസംബര്‍ മാസത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാർഡിനും വിവർത്തന അവാർഡിനും സമർപ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സംസ്കാരപഠനങ്ങൾ എന്നീ മേഖലകളിൽനിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗങ്ങളിലും പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്കാരത്തിന് പരിഗണിക്കുക.
2022 ജനുവരിക്കും ഡിസംബറിനുമിടയിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാള വിവർത്തനമായിരിക്കണം ഗവേഷണ പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. ഡയറക്ടര്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് മുമ്പ് ലഭിക്കണം. അസി. ഡയറക്ടര്‍മാരായ ഡോ. പ്രിയ വര്‍ഗീസ്, ഡോ. ഷിബു ശ്രീധര്‍, പി.ആര്.ഒ റാഫി പൂക്കോം എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.