സാക്ഷരതയില്‍ കേരളം ഇന്ത്യക്ക് മാതൃക- പിണറായി, ജനകീയ ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്

ജനകീയ ഇടപെടലിലൂടെയാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാക്ഷരതയില്‍ കേരളം ഇന്ത്യക്ക് മാതൃകയാണ്. പൂര്‍ണ്ണ തോതില്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് മാത്രമേ വിജ്ഞാന വികസനം സാധ്യമാവുകയുള്ളു.

നൈപുണ്യ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരള സാക്ഷരതാ മിഷന്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇതിനായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ തയ്യാറാക്കും.

Tags:    
News Summary - Kerala has become a model for India in literacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.