പുണെ: പത്മശ്രീ ജേതാവും പ്രശസ്ത മറാത്തി കവിയും ഗാനരചയിതാവുമായ നംദിയോ ധോണ്ടോ മഹാനോർ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് പുണെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാ ധോ മഹാനോർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
1942ൽ ഔറംഗബാദ് ജില്ലയിലെ പാലസ്ഖേഡയിലാണ് ഇദ്ദേഹത്തിന്റെ ജനനം. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ‘ജഗല പ്രേം അർപവേ’, ‘ഗംഗാ വഹു ദേ നിർമൽ’, ‘ദിവേലഗാനിച്ചി വേൽ’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ കവിതകളും ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കൂടാതെ ‘ഏക് ഹോതാ വിദൂഷക്’, ‘ജയ്ത് രേ ജെയ്ത്’, ‘സർജ’ തുടങ്ങിയ മറാത്തി സിനിമകൾക്ക് ഗാനങ്ങളും രചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.