ഒമാൻ: എഴുത്തുകാരുടെ ഓൺലൈൻ ഫോറമായ മോട്ടിവേഷനൽ സ്ട്രിപ്സ് ഒരുക്കിയ ‘ബി എ സ്റ്റാർ’ കവിത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ ചടങ്ങിൽ കവി ഡോ. കെ. സച്ചിദാനന്ദൻ, രൂപ പബ്ലിക്കേഷൻസ് മാനേജിങ് പാർട്ണർ രാജു ബർമൻ എന്നിവർ മുഖ്യാതിഥികളായി. കവിതാരചനയിൽ (ഇംഗ്ലീഷ്) പ്രിയങ്ക ബാനർജി (ഇന്ത്യ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇപ്സിത ഗാംഗുലി (ഇന്ത്യ), മേരി ലിൻ ലൂയിസ് (യു.എസ്.എ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മത്സരത്തിൽ പങ്കെടുത്തതായി മോട്ടിവേഷനൽ സ്ട്രിപ്സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു. മോട്ടിവേഷനൽ സ്ട്രിപ്സ് മീഡിയ കോഓഡിനേഷൻ മേധാവിയും ലോജിസ്റ്റിക്സ് എഴുത്തുകാരിയുമായ ശ്രീകല പി. വിജയനാണ് ‘ബി എ സ്റ്റാർ’ മത്സര പുരസ്കാരങ്ങളുടെ പരിപാടി നിയന്ത്രിച്ചത്. മുഖ്യാതിഥി കെ. സച്ചിദാനന്ദൻ മോട്ടിവേഷനൽ സ്ട്രിപ്സ് ഗ്ലോബൽ അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.