ആലപ്പുഴ: ഹരിപ്പാട് കവി മുട്ടത്തുസുധ ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് കവി മുട്ടത്തുസുധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരത്തിന് കെ. ഇന്ദുലേഖയുടെ ‘വെയിൽപടുതികൾ’ എന്ന കൃതി അർഹമായി.
‘മാധ്യമം’ കോഴിക്കോട് യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ കെ.എം. റഷീദിന്റെ ‘നിഴലിനെ ഓടിക്കുന്ന വിദ്യ’, കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’, കൃഷ്ണനുണ്ണി ജോജിയുടെ ‘ഒരാനയെ മെരുക്കുന്നവിധം’, ഗീത ശ്രീകുമാറിന്റെ ‘ക്വാറൈന്റൻ’ എന്നിവ പ്രത്യേക പുരസ്കാരത്തിന് അർഹമായി.
കോളജ് തല ഉപന്യാസ മത്സരത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ അനന്യമോൾ, എം.എസ്. രേവതി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കെ.എം. റഷീദിന് കവിതക്ക് അബ്ദുറഹ്മാൻ പുറ്റേക്കാട് പുരസ്കാരം, ലെനിൻ ഇറാനി പ്രത്യേക പുരസ്കാരം, കെ.എൻ.എം സംസ്ഥാന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, എസ്.ആർ. ലാൽ, പ്രദീപ് പനങ്ങാട് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞടുത്തത്. ഫെബ്രുവരി 12ന് രാവിലെ 10ന് മുട്ടത്തുസുധയുടെ ഭവനമായ മുട്ടം കല്ലിന്റെ കിഴക്കതിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ, സി.ആർ. ആചാര്യ, സുരേഷ് മണ്ണാറശാല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.