തിരുവനന്തപുരം: സത്യസന്ധതയും ധീരതയുമുള്ള കൈയൊപ്പാണ് ഉമ്മന്നൂർ ഗോപാലകൃഷ്ണൻ കവിതകളെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. മകരം ബുക്സ് ഏർപ്പെടുത്തിയ ഉമ്മന്നൂർ സാഹിത്യ പുരസ്കാരം രാജു കൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. പ്രബലമായ കുറെ കവികൾ നിലനിന്നു പോരുന്ന കവിതാ ശീലങ്ങൾക്കെതിരെ കലാപം നടത്തും. മറ്റു ചില കവികൾ ആ സംഘ യാത്രയിൽ നിന്ന് മാറി നടക്കും. അത് മാത്രമല്ല തനിക്ക് ഉചിതം എന്ന് തോന്നുന്ന രീതിയിൽ കവിതകൾ ചമയ്ക്കും. ഇത്തരത്തിൽ തന്നിഷ്ടക്കാരനും ഏകാന്തപഥികനും ആയിരുന്നു ഉമ്മന്നൂർ ഗോപാലകൃഷ്ണനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടം മുണ്ടശ്ശേരി ഹാളിൽ നടന്ന പരിപാടിയിൽ കവിതാ വേദി പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.