പാലക്കാട്: ഇതിഹാസ സാഹിത്യകാരൻ ഒ.വി. വിജയന്റെ ഒരു ജന്മദിനംകൂടി ഞായറാഴ്ച പിന്നിടുമ്പോൾ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയിലൂടെ ലോകമറിഞ്ഞ തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമം പെരുമയിൽ തന്നെ. കനാൽ പാലത്തിനടുത്തുള്ള വലിയ ആൽമരത്തിന് മുന്നിലെത്തുമ്പോൾ തന്നെ ഖസാക്കിലെ കഥാപാത്രങ്ങൾ ഇതിഹാസ ഭൂമിയിലേക്ക് കൈപിടിച്ച് നടത്തും. മൈമൂനയും നൈസാമലിയും അള്ളാപ്പിച്ചാ മൊല്ലാക്കയുമെല്ലാമായി കൂറ്റൻ കമാനം. വന്നെത്തുന്നവർക്ക് വിശ്രമിക്കാനായി കനാലിനോട് ചേർന്ന് വഴിയമ്പലമുണ്ട്. അതും കടന്നാൽ തസ്രാക്കിലേക്കുള്ള നീണ്ട പാത…
കനാലിനരികിലൂടെ നീണ്ടുപോവുന്ന പാതയിലൂടെ മുന്നോട്ടുപോയി വലതു വശത്തേക്ക് തിരിഞ്ഞാൽ തസ്രാക്കിലേക്കുള്ള വഴി. തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിലെ പ്രധാന കവാടം കടന്നുചെന്നാൽ ഭൂതകാലസ്മൃതികളുമായി തലയുയർത്തി നിൽക്കുന്ന ഞാറ്റുപുര കാണാം. ഞായറാഴ്ച ഒ.വി. വിജയൻ സ്മാരക സമിതി ‘മൊഴിയുടെ ചില്ലുജാലകങ്ങൾ’ പേരിൽ വിജയൻ ജന്മദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10.15ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിക്കും.12ന് സ്മൃതി പ്രഭാഷണം, രണ്ടിന് സെമിനാർ, നാലിന് സമാപന സമ്മേളനം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.