ടൊറന്റോ: പാക് വംശജനായ കനേഡിയൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തരേഖ് ഫത്താഹ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. മകൾ നടാഷ ഫത്തായാണ് മരണവിവരം അറിയിച്ചത്.
ഇസ്ലാമിനെക്കുറിച്ച് പുരോഗമനപരമായ കാഴ്ചപ്പാടുകൾ പുലർത്തിയ വ്യക്തിയായിരുന്നു തരേഖ് ഫത്താഹ്. പാകിസ്താനെതിരായ തീക്ഷ്ണമായ നിലപാടുകൾക്ക് പേരുകേട്ട അദ്ദേഹം പലപ്പോഴും ഇന്ത്യയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
1949ൽ പാകിസ്താനിൽ ജനിച്ച ഇദ്ദേഹം 1980കളുടെ തുടക്കത്തിൽ കാനഡയിലേക്ക് കുടിയേറുകയായിരുന്നു. പൊളിറ്റിക്കൽ ആക്ടിവിസ്റ്റ്, മാധ്യമ പ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രവർത്തിച്ച തരേഖ് ഫത്താഹ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.