റസ്‌കിൻ ബോണ്ടി​െൻറ 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെ സന്തോഷ രഹസ്യങ്ങളടങ്ങിയ പുസ്തകം വിപണിയിലേക്ക്...

'ജീവിതസായന്തനം നിങ്ങളുടെ ജീവിതത്തിലെ മികച്ച കാലയളവാകും.' -പ്രശസ്ത ബാലസാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് 'ദി ഗോള്‍ഡന്‍ ഇയേഴ്‌സ്' എന്ന പുതിയ പുസ്തകത്തിലൂടെ വായന​ക്കാരോട് പറയുന്നു.

'മരം കയറാനോ, സ്‌കൈ ഡൈവിങ് ചെയ്യാനോ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കു വേണ്ടിയാണ് ഈ പുസ്തകം. എങ്കിലും ജീവിതസായന്തനത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവയില്‍ ചിലതിനെപ്പറ്റിയാണ് പുസ്തകത്തിലുള്ളത്. അല്പം സമര്‍പ്പണവും ശ്രദ്ധയും സ്‌നേഹവുമുണ്ടെങ്കില്‍ ഈ വര്‍ഷങ്ങള്‍ മികച്ചതാക്കി മാറ്റാനാകും'- റസ്‌കിന്‍ ബോണ്ട് പറയുന്നു.

60 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെ സന്തോഷത്തിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം ബോണ്ടിന്റെ 89-ാം ജന്മദിനമായ മേയ് 19-ന് പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പ്രഖ്യാപിച്ചു.

Tags:    
News Summary - Ruskin Bond shares secrets of enjoying advancing years in new book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.