ലണ്ടൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ പുറത്തിറങ്ങി. ‘വിക്ടറി സിറ്റി’ എന്ന നോവലാണ് പുറത്തിറങ്ങിയത്. ആൺ കേന്ദ്രീകൃത സമൂഹത്തെ ധിക്കരിച്ച് ഒരു നഗരം ഭരിക്കുന്ന
14 ാം നൂറ്റാണ്ടിലെ വനിതയുടെ കഥ പറയുന്ന സംസ്കൃത നോവലിന്റെ പരിഭാഷയാണ് ഇത്.
ദേവതയിൽ നിന്ന് അനുഗ്രഹം ലഭിച്ച് അത്ഭുത ശക്തി ലഭിച്ച പമ്പ കമ്പാന എന്ന അനാഥ പെൺകുട്ടി ബിസ്നാഗ എന്ന നഗരം സ്ഥാപിക്കുന്നതാണ് സംസ്കൃതത്തിലെ കഥ. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിക്ടറി സിറ്റി എന്ന നോവൽ രചിച്ചിരിക്കുന്നത്.
റുഷ്ദിയുടെ 15 മാത്തെ പുസ്തകമാണിത്. ആറ് മാസങ്ങൾക്ക് മുമ്പ് യു.എസിൽ നിന്ന് കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ റുഷ്ദിക്ക് ഇതുവരെ സുഖപ്പെട്ടിട്ടില്ല. അതിനാൽ പുസ്തകത്തിന്റെ പ്രചാരണത്തിന് അദ്ദേഹം എത്തുകയില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് ഏജന്റ് ആൻഡ്ര്യൂ വെയ്ൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.