ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ ക​ന്ന​ട എ​ഴു​ത്തു​കാ​ര​ൻ യോ​ഗേ​ഷ് മാ​സ്റ്റ​ർ ര​ചി​ച്ച ‘

ഞാ​ൻ അ​റി​ഞ്ഞ പു​ണ്യ​പ്ര​വാ​ച​ക​ൻ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ  

ഞാൻ അറിഞ്ഞ പുണ്യപ്രവാചകൻ’ പുസ്തകം പ്രകാശനം ചെയ്തു

ബം​ഗ​ളൂ​രു: പ്ര​മു​ഖ ക​ന്ന​ട എ​ഴു​ത്തു​കാ​ര​ൻ യോ​ഗേ​ഷ് മാ​സ്റ്റ​ർ ര​ചി​ച്ച ‘ഞാ​ൻ അ​റി​ഞ്ഞ പു​ണ്യ​പ്ര​വാ​ച​ക​ൻ’ പു​സ്ത​കം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ‘മു​ഹ​മ്മ​ദ് ന​ബി, സ​മ​ത്വ​മു​ള്ള സ​മൂ​ഹ​ത്തി​ന്റെ ശി​ൽ​പി’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജ​മാ​അ​​ത്തെ ഇ​സ്‍ലാ​മി ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​സ്ത​ക പ്ര​കാ​ശ​നം. ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യാ​ണ് കാ​മ്പ​യി​ൻ.

ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മു​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ ചി​ര​ഞ്ജീ​വ് സി​ങ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ‘സു​ധ-​മ​യൂ​ര’ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ര​ഘു​നാ​ഥ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ക​ന്ന​ട ബു​ക്ക് അ​തോ​റി​റ്റി മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​വ​സു​ന്ദ​ര ഭൂ​പ​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വാ​ച​ക​ന്റെ ജീ​വി​ത​ദ​ർ​ശ​നം വ​ര​ച്ചു​കാ​ട്ടു​ന്ന​താ​ണ് പു​സ്ത​കം. ന​ബി​യു​ടെ സ​ന്ദേ​ശം ജീ​വി​ത​ത്തി​ൽ ഉ​ൾ​ക്കൊ​ണ്ടാ​ണ് ന​ബി​യോ​ടു​ള്ള സ്നേ​ഹം പ്ര​ക​ട​മാ​ക്കേ​ണ്ട​തെ​ന്ന് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്ര​ന്ഥ​കാ​ര​നാ​യ യോ​ഗേ​ഷ് മാ​സ്റ്റ​ർ ന​ബി​യെ​ക്കു​റി​ച്ച് ഗാ​നം ആ​ല​പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വെ​റു​പ്പും വി​ദ്വേ​ഷ​വും ഇ​ല്ലാ​താ​ക്കാ​നും സ​മാ​ധാ​ന ജീ​വി​ത​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്താ​നും മു​ഹ​മ്മ​ദ് ന​ബി​യു​ടെ സ​ന്ദേ​ശ​ത്തി​ന് പ്ര​ചാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്റും പു​സ്ത​ക പ്ര​സാ​ധ​ക​രാ​യ ‘ശാ​ന്തി​പ്ര​കാ​ശ​ന’ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് സ​അ​ദ് ബെ​ല​ഗാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി സം​സാ​രി​ച്ചു.

Tags:    
News Summary - The book 'The Holy Prophet I Knew' was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.