വടകര: കോയമ്പത്തൂർ നിർതൃതി കലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഊട്ടിയിൽ നടന്ന 12 മത് നൃത്തനിർതൃതി 2023 ദേശീയ ഡാൻസ് മത്സരത്തിൽ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ടി.കെ. അനസ്മയക്ക് മികച്ച നർത്തകിക്കുള്ള ഉർവശി പുരസ്കാരം ലഭിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും 250ൽപരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം, സെമി ക്ലാസിക്കൽ എന്നീ ആറ് ഇനങ്ങളിൽ മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ഓം സ്കൂൾ ഓഫ് ഡാൻസിലെ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയാണ് അനസ്മയയുടെ ഗുരു.
സ്കൂൾ കലോത്സവത്തിൽ ജില്ല, സംസ്ഥാന തല ഡാൻസ് മത്സരങ്ങളിലെ വിജയികൂടിയാണ് അനസ്മയ. വൈക്കിലിശ്ശേരി ചന്ദ്രി നിലയത്തിൽ ടി.കെ. രതീശൻ-വി.പി. ജസിന ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.