കോഴിക്കോട്: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിഴവ്. മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്‍’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്.
വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ച് പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്‍റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍ പറയുന്നു. ചിന്താ ജെറോം `വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ഗവേഷണ പ്രബന്ധത്തിൽ എഴുതിയത് ഏറെ വിവാദമായിരുന്നു.
അതേസമയം, നോട്ടീസ് തന്റെ പേരിൽ മറ്റാരോ വ്യാജമായി ഇറക്കിയതാണെന്ന് എഴുത്തുകാരി അമീന യൂസഫ് പ്രതികരിച്ചു. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതാണെന്നും എന്നാൽ, തന്നെ അപകീർത്തിപ്പെടുത്താൻ മറ്റാരോ ആണ് വ്യാജ നോട്ടീസ് ഇറക്കിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.