നി​ഖി​ല സ​മീ​റി​െൻറ ‘വൈ​ദ്യേ​ഴ്‌​സ് മ​ന്‍സി​ല്‍’ പു​സ്​​ത​ക

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

‘വൈ​ദ്യേ​ഴ്‌​സ് മ​ന്‍സി​ല്‍’ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു

റി​യാ​ദ്​: റി​യാ​ദി​ൽ​നി​ന്നു​ള്ള എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​റി​െൻറ ‘വൈ​ദ്യേ​ഴ്‌​സ് മ​ന്‍സി​ല്‍’ എ​ന്ന ഓ​ർ​മ​കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്​​തു. ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ല്‍ റേ​ഡി​യോ മ​ല​യാ​ളം പ്രോ​ഗ്രാം ഹെ​ഡും ക​ഥാ​കൃ​ത്തു​മാ​യ ജേ​ക്ക​ബ് എ​ബ്ര​ഹാം പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി ഗീ​ത മോ​ഹ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ഴു​ത്തു​കാ​ര​ൻ പി.​കെ. അ​നി​ൽ കു​മാ​ർ പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി. ഓ​ര്‍മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​ട​ങ്ങു​ന്ന സ​മാ​ഹാ​ര​മാ​ണ് വൈ​ദ്യേ​ഴ്സ് മ​ൻ​സി​ൽ. ആ​ദ്യ​പു​സ്ത​ക​മാ​യ ‘അ​മേ​യ’​യു​ടെ ര​ണ്ടാം പ​തി​പ്പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​സ്മാ​ഈ​ൽ മേ​ല​ടി പ്ര​വീ​ൺ പാ​ല​ക്ക​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ​രി​പാ​ടി​യി​ല്‍ പ്ര​താ​പ​ന്‍ താ​യാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. സ​ബീ​ന എം. ​സാ​ലി, വൈ.​എ. സാ​ജി​ദ, ഹാ​റൂ​ൺ ക​ക്കാ​ട്, മു​ര​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വെ​ള്ളി​യോ​ട​ന്‍ സ്വാ​ഗ​ത​വും നി​ഖി​ല സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'vidheers mansil' Book publication done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.