ശ്രീരാമനെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി കന്നഡ എഴുത്തുകാരൻ കെ.എസ് ഭഗവാൻ. ഭാര്യ സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്താനാകുമെന്നാണ് ഭഗവാൻ ചോദിക്കുന്നത്. രാമൻ സീതയെ കാട്ടിലയച്ചു, അവരെക്കുറിച്ച് പിന്നീട് ചിന്തിച്ചതുപോലുമില്ല. തപസ്സ് ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നയാളാണ് രാമൻ.
11,000 വർഷമല്ല രാമൻ ഭരിച്ചത്, 11 വർഷം മാത്രമാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്ന പരാമർശങ്ങൾ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാൻ പറയുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കെ.എസ് ഭഗവാന്‍റെ വിവാദ പരാമർശങ്ങൾ.
മുൻപ് `രാമ മന്ദിര യാകെ ബേഡ' എന്ന പുസ്തകത്തിൽ രാമനെക്കുറിച്ച് കെ.എസ് ഭഗവാൻ എഴുതിയതിനെതിരെ ഹിന്ദുസംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രഫ. എം.എം കൽബുർഗിയുടെ കൊലപാതകത്തിന് പിന്നാലെ കെ.എസ് ഭഗവാന് നേരെത്തെ വധഭീഷണികളുയർന്നിരുന്നു.
യുക്തിവാദി നേതാവ് കൂടിയായ കെ.എസ് ഭഗവാന് ആജീവനാന്ത സംഭാവനയ്ക്കുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.