ഡൽഹിയിൽ ഇ.വി നയം പ്രാബല്യത്തിൽ; അഞ്ച്​ ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കും

2019 ഡിസംബറിൽ സ്വന്തമായൊരു ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം ഡൽഹി സർക്കാർ അവതരിപ്പിച്ചിരുന്നു. ശനിയാഴ്​ച​ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ ഒൗദ്യോഗികമായി നയം പ്രഖ്യാപിച്ചു. 2024ഒാടെ അഞ്ച്​ ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനാണ്​ ആപ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

പ്രധാന തീരുമാനങ്ങൾ

വാഹനം ഒഴിവാക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതി (സ്​ക്രാപ്പിങ്ങ്​ ഇൻസൻറീവ്​) പ്രഖ്യാപിച്ചു

പുതുവർഷത്തിന്​ മുമ്പ്​ 200 പുതിയ ചാർജിങ്ങ്​ സ്റ്റേഷനുകൾ സ്ഥാപിക്കും

നഗരത്തിലെ വായു മലിനീകരണം കുറയ്ക്കുകയാണ് നയത്തി​െൻറ പ്രധാന ലക്ഷ്യം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 ശതമാനം മലിനീകരണം കുറഞ്ഞതായി വിലയിരുത്തൽ

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

നയം നടപ്പാക്കാനായി ഇ.വി സെൽ രൂപീകരിച്ചിട്ടുണ്ട്​. 'സ്റ്റേറ്റ് ഇവി ഫണ്ട്', സംസ്ഥാന ഇലക്ട്രിക് വെഹിക്കിൾ ബോർഡ് എന്നിവയുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ വൈദ്യുത വാഹനങ്ങൾക്ക്​ പ്രൊത്സാഹനം നൽകും. മൂന്ന്​ വർഷത്തിനുള്ളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഡൽഹിയിൽ ഉണ്ടാക്കുകയാണ്​ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

നിലവിൽ മൊത്തം വാഹനങ്ങളുടെ 0.2 ശതമാനം മാത്രം ഇ.വികളാണ്​ ഡൽഹിയിലുള്ളത്​. 2024ൽ ഇത്​ 25 ശതമാനം ആക്കുകയാണ്​ ലക്ഷ്യമിടുന്നത്​. നിലവിൽ വാഹനമുള്ളവർ​ ഇ.വികളുമായി എക്​സ്​ചേഞ്ച്​ ചെയ്​താൽ സ്​ക്രാപ്പിങ്ങ്​ ഇൻസൻറീവ്​ ലഭിക്കും. ഇന്ത്യയിൽ ആദ്യമായാണ്​ ഇത്തരമൊരു പദ്ധതി ആവിഷ്​കരിക്കുന്നത്​. ബൈക്ക്​, ഒാ​േട്ടാറിക്ഷ, തുടങ്ങിയവക്ക്​ 30000 രൂപയും പാസഞ്ചർ കാറുകൾക്ക്​ 1,50,000 രൂപയും പ്രത്യേക സഹായവും പുതിയ നയം വാഗ്​ദാനം ചെയ്യുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.