മുംബൈ: മനുഷ്യരുടെ ചില പ്രവർത്തികൾ വിസ്മയമുണർത്തുന്നതാണ്. ചിലനേരം അവർ മാലാഖമാരെപ്പോലെ ആർദ്രഹൃദയമുള്ളവരും മറ്റുചിലപ്പോൾ പിശാചിനെപ്പോലെ ക്രൗര്യമുള്ളവരുമാകും. മുംബൈ മഹാനഗരത്തിൽ നിന്നുള്ള ഒരു വീട്ടമ്മയുടെ പ്രവർത്തിയുടെ പേരിലാണ് ലോകം ഇപ്പോൾ കയ്യടിക്കുന്നത്.
മുംബൈ, മാട്ടുംഗ വെസ്റ്റിലെ തുളസി പൈപ്പ് റോഡിെൻറ ഒാരത്താണ് 54കാരിയായ കാന്ത മാരുതി കലൻ താമസിക്കുന്നത്. പൂക്കച്ചവടമാണ് കാന്തയുടെ തൊഴിൽ. ഭർത്താവ് ശരീരം തളർന്നുകിടക്കുന്നു. എട്ട് കുട്ടികളിൽ അഞ്ചുപേർ വിവാഹിതരായി. മൂന്നുപേർ പഠിക്കുകയും ഒപ്പം കാന്തയെ പൂ കച്ചവടത്തിൽ സഹായിക്കുകയും ചെയ്യുന്നു.
ഒാഗസ്റ്റ് മൂന്നിന് പെയ്ത മഴയാണ് ഇവരുടെ ജീവിതം മാറ്റമറിച്ചത്. മഴയിൽ റോഡ് മുഴുവൻ വെള്ളക്കെട്ടായി. പതിയെ പതിയെ റോഡ്വക്കിലെ കാന്തയുടെ കുടിലിലേക്കും വെള്ളം കയറിത്തുടങ്ങി. ഇൗ സമയമൊന്നും ബി.എം.സി (ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ) അധികൃതർ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.
മഴ തുടരുകയും വെള്ളം ഉയരുകയും ചെയ്തുകൊണ്ടിരുന്നു. വീട്ടിൽ വെള്ളംകയറി കുട്ടികളുെട പാഠപുസ്തകങ്ങൾ ഉൾപ്പടെ നശിച്ചു. അവസാനം കാന്ത തന്നെ അതിന് മുന്നിട്ടിറങ്ങി. റോഡിന് നടുവിലെ മാൻഹോളിെൻറ മൂടി തുറന്ന കാന്ത വെള്ളം ഒഴുക്കി കളയാൻ ആരംഭിച്ചു. ഇൗ സമയമെല്ലാം വാഹനങ്ങൾ തുരുതുരെ വരുന്നുണ്ടായിരുന്നു.
മാൻഹോളിന് മുന്നിൽ നിന്ന കാന്ത വാഹനങ്ങളെ വഴിതിരിച്ചുവിട്ടുകൊണ്ടിരുന്നു. ഒന്നുംരണ്ടുമല്ല. ഏഴ് മണിക്കൂറാണ് ഇങ്ങിെന നടുറോഡിൽ കാന്ത നിന്നത്. അവസാനം വെള്ളം ഏറെക്കുറെ ഒലിച്ചുപോയ ശേഷമാണ് ഇവർ തിരികെ വീട്ടിലെത്തിയത്. സമീപത്ത കെട്ടിടത്തിൽ നിന്നുള്ള ആെരാ എടുത്ത വീഡിയൊ വൈറലായതൊടെയാണ് വിവരം പുറംലോകമറിഞ്ഞത്.
'ബി.എം.സിക്കാർ വന്ന് റോഡിന് നടുവിൽ നിന്നതിന് ധാരാളം വഴക്കുപറഞ്ഞു. പക്ഷെ ഇതെല്ലാം സംഭവിച്ചപ്പോൾ നിങ്ങളെവിടെയായിരുന്നെന്ന് ഞാൻ ചോദിച്ചു. എനിക്ക് വേറെ വഴിയില്ലായിരുന്നു. വെള്ളം ഉയരുകയായിരുന്നു. ഞങ്ങളുടെ പണവും വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും എല്ലാം നശിച്ചു. ആരും ഞങ്ങളെ തിരിഞ്ഞുനോക്കാനുണ്ടായിരുന്നില്ല.'-കാന്ത പറയുന്നു.
സംഭവം പുറംലോകം അറിഞ്ഞതോടെ ധാരാളംപേർ കാന്തക്ക് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. 'എെൻറ വീഡിയൊ പുറത്തുവന്നെന്ന് ചിലരെല്ലാം പറഞ്ഞു. ഒരു പൊലീസുകാരൻ വന്ന് എന്നെ അഭിനന്ദിച്ചു'-കാന്ത നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.