മാർച്ച് 31നു മുമ്പ് വിറ്റഴിഞ്ഞ ബിഎസ് നാല് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. ലോക്ഡൗൺ കാരണം ഇവയുടെ രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞില്ലെന്ന വാദം പരിഗണിച്ചാണ് നടപടി. ഫെഡറേഷൻ ഒാഫ് ഒാേട്ടാമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ബിഎസ് നാല് വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കാത്ത ഡൽഹി-എൻസിആർ ഒഴികെയുള്ള പ്രദേശങ്ങളിലെ വാഹനങ്ങൾ ഇതോടെ രജിസ്റ്റർ ചെയ്യാനാകും. ഇ-വഹാൻ പോർട്ടലിൽ നടത്തിയ താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവഅനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.
വിറ്റഴിക്കപ്പെടാത്ത ഏഴ് ലക്ഷത്തോളം ബിഎസ് നാല് വാഹനങ്ങളുണ്ടെന്ന് എഫ്.എ.ഡി.എ 2020 മാർച്ചിൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിൽ 15,000 കാറുകളും 12,000 വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്നു. ഇതിൽ 39,000 വാഹനങ്ങളുടെ വിശദാംശങ്ങൾ ഇ-വഹാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല.
പുതിയ സാഹചര്യത്തിൽ ഇൗ വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രതിസന്ധിയിലാകും. ലോക്ഡൗൺ മാറ്റിയശേഷം 10 ദിവസത്തേക്ക് ബി.എസ് നാല് വാഹനങ്ങൾ വിൽക്കാൻ മാർച്ച് 27ന് ഡീലർമാർക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇതിെൻറ മറവിൽ കൂടുതൽ വാഹനങ്ങൾ വിറ്റതായി കണ്ടെത്തിയതിനെതുടർന്ന് കോടതി ജൂൺ 15ന് അനുമതി റദ്ദാക്കുകയും രജിസ്ട്രേഷൻ തടയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.