ന്യൂഡൽഹി: ഓം ശാന്തി ഓം, മേരി കോം, രങ്കൂൺ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിൻ ലെയ്ശ്രാം. മണിപ്പൂരി സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്ന താരം, സിനിമയിലും പുറത്തും നേരിടുന്ന വംശീയ പരാമർശങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നോർമലായി ചിത്രീകരിക്കാൻ ബോളിവുഡ് ശ്രമിക്കുന്നില്ല. പലപ്പോഴും പ്രത്യേക വിഭാഗമായി മാറ്റിനിർത്തുന്നു. അവരെ ഭൂമിശാസ്ത്രപരമായും ആഭരണ-വസ്ത്ര ധാരണത്തിന്‍റെ പേരിലും വിഭജിച്ചുനിർത്താതെ ഇന്ത്യക്കാരായി മാത്രം കാണാൻ ശ്രമിക്കണം -ലിൻ പറയുന്നു.
'ഉദാഹരണത്തിന് 'ദ ഫാമിലി മാൻ 2'. ഈ പരിപാടിയിൽ കൂടുതൽ പേരും തമിഴ്നാട്ടിൽനിന്നുള്ളവരാണ്. അവർ തമിഴ് സംസാരിക്കുന്നു. അവരുടെ പ്രാദേശിക സംസ്കാരത്തെയും വംശത്തെയും പ്രതിനിധീകരിക്കുന്നു. അതിനെ വലിയ രീതിയിൽ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. തെന്നിന്ത്യൻ സംസ്കാരത്തെ ഉൾക്കൊള്ളുന്നവർ എന്തുെകാണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അംഗീകരിക്കുന്നില്ല' -താരം ചോദിക്കുന്നു.
കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ തങ്ങൾക്ക് നേരെയുള്ള വംശീയ പരാമർശങ്ങളും അതിക്രമങ്ങളും കൂടിയെന്നും ലിൻ പറയുന്നു.
'ഒരിക്കൽ ഞാൻ എന്‍റെ മാതാപിതാക്കെള വിമാനത്താവളത്തിൽ കൊണ്ടുവിട്ടശേഷം വീട്ടിലേക്കു മടങ്ങുേമ്പാൾ രണ്ടുപേർ പിന്തുടർന്നു. കൊറോണ വൈറസ് എന്നു വിളിക്കാൻ തുടങ്ങി. പിന്നീട് ശാരീരിക അതിക്രമത്തിലേക്ക് കടക്കാൻ തുടങ്ങി, അതെന്നെ ശരിക്കും ഭയപ്പെടുത്തി' -താരം പറഞ്ഞു.
ഒരു നിമിഷം ഞാൻ നിസ്സഹായയാകുകയും അതേസമയം ദേഷ്യപ്പെടുകയും ചെയ്തു. കാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ധാരാളം പേർ പല പ്രയാസങ്ങളും അനുഭവിച്ചുവരുന്നു. അവർക്ക് പലചരക്കു സാധനങ്ങൾ നിഷേധിക്കുന്നു. പെൺകുട്ടികൾക്ക് നേരെ നടുറോഡിൽവെച്ച് തുപ്പും. അവരുടെ പഠനത്തിൽനിന്നും ഹോസ്റ്റലുകളിൽനിന്നും പുറത്താക്കുക പോലും ചെയ്യുന്നു. ഞങ്ങളുടെ കൂടിയായ ഈ രാജ്യത്ത് ഇത്തരത്തിൽ പെരുമാറുന്നുവെന്ന് പോലും വിശ്വസിക്കാൻ പ്രയാസമാണ് -അവർ കൂട്ടിച്ചേർത്തു.
'എന്‍റെ രൂപത്തിൽ ബോളിവുഡിൽ എത്രത്തോളം വേഷങ്ങൾ ലഭിക്കുമെന്ന് അറിയില്ല. എനിക്ക് ഗോഡ്ഫാദർ ഇല്ല. എനിക്ക് മുമ്പ് ബോളിവുഡിൽ ജോലി ചെയ്തിരുന്ന ഒരു മണിപ്പൂരി നടനെക്കുറിച്ച് അറിവില്ല. ബോളിവുഡിലെത്തിയിട്ട് ഒരു പതിറ്റാണ്ടായി. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ മന്ത്രം' -ലിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.