മികച്ച പ്രേക്ഷക സ്വീകാര്യത നേടി '2018' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 32 കോടിയിലേറെയാണ് നേടിയിരിക്കുന്നത്. മെയ് 5ന് തിയറ്ററുകളിൽ എത്തിയ '2018' ന്റെ ഒന്നാംദിവസത്തെ കളക്ഷൻ 1.85 കോടിയാണ് .
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന '2018'ന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണെന്നാണ് പുറത്തു വരുന്ന വിവരം. ഒ.ടി.ടി പ്ലേയാണ് ഇക്കാര്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ചിത്രം ജൂൺ 9ന് സ്ട്രീം ചെയ്യുമെന്നാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് '2018' എന്ന ചിത്രം കുതിക്കുന്നതെന്ന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന വിവരം. ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. നോബിന്‍ പോളിന്റേതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.