'എനിക്ക് 59 വയസായി'; മൂന്നാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആമിർ ഖാന്റെ മറുപടി

ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ് തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുമെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. വളരെ സന്തോഷത്തോടെയാണ് ആമിറുമായി പിരിഞ്ഞതെന്ന്  അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കിരൺ റാവു  പറഞ്ഞിരുന്നു.

ആമിറും - കിരൺ റാവുവും തമ്മിൽ നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെ നടന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് ആമിർ. നടി റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'എനിക്ക് ഇപ്പോൾ 59 വയസായി. ഇനിയൊരു വിവാഹം കഴിക്കാൻ  ബുദ്ധിമുട്ടാണ്. ഇപ്പോൾ ജീവിതത്തിൽ വളരെയധികം ബന്ധങ്ങളുണ്ട്. എന്റെ കുടുംബവും കുട്ടികളുമായും ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. എന്നോട് അടുപ്പമുള്ള ആളുകളുമായി വളരെ  സന്തോഷത്തോടെ കഴിയുകയാണ്. കൂടാതെ  നല്ലൊരു വ്യക്തിയാകാൻ ഞാൻ പരിശ്രമിക്കുന്നുണ്ട്'- ആമിർ പറഞ്ഞു.

ഹോളി എന്ന ചിത്രത്തിലൂടെയാണ് ആമിർ ബോളിവുഡിൽ എത്തുന്നത്. പിന്നീട് ഖയാമത് സേ ഖയാമത് തക്, ജോ ജീതാ വഹി സിക്കന്ദർ, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഗുലാം, സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ലഗാൻ, ദിൽ ചാഹ്താ ഹേ, രംഗ് ദേ ബസന്തി, താരേ സമീൻ പർ, ഗജിനി, 3 ഇഡിയറ്റ്‌സ്, ദംഗൽ എന്നീ ചിത്രങ്ങളിലെ പ്രകടനം ഇന്ത്യൻ സിനിമാ ലേകാത്ത് വലിയ ചർച്ചയായിരുന്നു. അദ്വൈത് ചന്ദന്‍റെ ലാൽ സിംഗ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. ഇടവേള ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് ആമിർ.ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീൻ പർ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. 

Tags:    
News Summary - Aamir Khan on his plans to marry for a third time: 'I'm 59,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.