ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ചിത്രമാണ് ലാൽ സിങ് ഛദ്ദയെന്ന് നടൻ ആമിർ ഖാൻ. ചിത്രം പരാജയപ്പെട്ടതോടെ സംഭവിച്ച തെറ്റുകൾ മനസിലായെന്നും ഒരുപാട് ആളുകളുടെ സ്നേഹം കിട്ടിയെന്നും ആമിർ ഖാൻ പറഞ്ഞു. എ.ബി.പി ഐഡിയാസ് ഓഫ് ഇന്ത്യ സമ്മിറ്റ് 3.0 ആണ് ലാൽ സിങ് ഛദ്ദയെ കുറിച്ചും ചിത്രത്തിന്റെ പരാജയത്തിൽ നിന്ന് ഉൾക്കൊണ്ട പാഠത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.
ചിത്രത്തിനായി അദ്വൈതും കരീനയും ലാൽ സിങ് ഛദ്ദയുടെ മുഴുവൻ അംഗങ്ങളും കഠിനമായി പ്രവര്‍ത്തിച്ചു. പക്ഷേ ചിത്രം ശരിയായി വന്നില്ല. എന്നാൽ സിനിമയുടെ പരാജയത്തോടെ രണ്ട് കാര്യങ്ങൾ സംഭവിച്ചു. ഒന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നിലേക്ക് കൂടുതൽ അടുത്തു. എനിക്ക് ഒരുപാട് സ്നേഹം കിട്ടിയത് പോലെ തോന്നി. മറ്റൊന്ന് സിനിമയിൽ സംഭവിച്ച തെറ്റുകൾ മനസിലാക്കാനായി. ആ സിനിമയുടെ വിവിധ ഘട്ടങ്ങളിൽ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ദൈവത്തിന് നന്ദിയുണ്ട്, ആ ഒറ്റ സിനിമയില്‍ മാത്രമേ ആ തെറ്റുകള്‍ ഞാൻ ചെയ്തിട്ടുള്ളൂ. സിനിമയുടെ പരാജയം ഉണ്ടാക്കിയ വേദനയിൽ നിന്ന് മുക്തനാകാൻ സമയമെടുത്തു'- ആമിർ ഖാൻ വ്യക്തമാക്കി.
'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. അദ്വൈത് ചന്ദ്രനായിരുന്നു സിനിമ സംവിധാനം ചെയ്തത്. കരീന കപൂറായിരുന്നു നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.