ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ ആമിർ ഖാൻ. ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങി എത്താനൊരുങ്ങുകയാണ്. 'സിതാരെ സമീൻ പർ' എന്ന ചിത്രത്തിലൂടെയാണ് ആമിറിന്റെ മടങ്ങി വരവ്. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിതാരെ സമീൻ പറിൽ ആമിറിന്റെ നായികയായി എത്തുന്നത് ജെനീലിയ ഡിസൂസയാണെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഉടൻ തന്നെ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവരുമെന്നാണ് വിവരം. ഒരു ഇടവേളക്ക് ശേഷം ജെനീലിയ സിനിമയിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ആമിർ ഖാന്റെ അനന്തരവൻ ഇമ്രാൻ ഖാന്റെ ആദ്യ ചിത്രത്തിലെ നായിക ജെനീലിയ ആയിരുന്നു. ഈ ചിത്രം വൻ വിജയമായിരുന്നു.
നിലവിൽ സിനിമയുടെ പേര് മാത്രമാണ് ആമിർ ഖാൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്ന് നടൻ പറഞ്ഞിരുന്നു. 'സിതാരെ സമീൻ പർ' എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ചിത്രമായ 'താരെ സമീനെ പറി'ന്റെ പ്രമേയവുമായി ചെറിയ സാമ്യമുണ്ട്. എന്നാൽ ആ ചിത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഇത് ഒരുക്കുന്നത്. 'താരെ സമീനെ പർ' ഒരു ഇമോഷണൽ ഡ്രാമയാണ്. എന്നാൽ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും'- ആമിർ ഖാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.