സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് പിതാവ് ആമിർ ഖാൻ നൽകിയ ഉപദേശത്തെക്കുറിച്ച് ജുനൈദ് ഖാൻ.അമിതാഭ് ബച്ചന്റെ ഷോയായ കോൻ ബനേഗ ക്രോര്‍പതി ഷോയിൽ അതിഥിയായി എത്തിപ്പോയാണ് ഇക്കാര്യം പറഞ്ഞത്. ജുനൈദ് ഖാനൊപ്പം ആമിറും ഷോയിൽ പങ്കെടുത്തിരുന്നു.അഭിനയം പഠിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചപ്പോൾ ആദ്യം ഇന്ത്യൻ സംസ്കാരം പഠിക്കാനായി യാത്ര ചെയ്യാനാണ് ആമിർ മകനെ ഉപദേശിച്ചത്.
' ഡ്രാമ സ്കൂളിൽ ചേർന്ന് അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്നതായി പിതാവിനോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞത്; നിനക്ക് എവിടെ നിന്ന് വേണമെങ്കിലും അഭിനയം പഠിക്കാം. എന്നാൽ ഇന്ത്യൻ സിനിമയിൽ നിലനിൽക്കണമെങ്കിൽ ഭാഷയും ഇവിടത്തെ സംസ്കാരവും മനസിലാക്കണം. അതിന് ഇന്ത്യയിലെ ജനങ്ങളുമായി സംസാരിക്കണം. അല്ലെങ്കിൽ ഒരു മികച്ച നടനായാലും ഇവിടെ വിജയിക്കാൻ സാധിക്കില്ല'- ജുനൈദ് പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ അറിയണമെങ്കിൽ യാത്ര ചെയ്യാനാണ് മകനോട് പറഞ്ഞതെന്ന് ആമിറും വെളിപ്പെടുത്തി. 'കശ്മീർ മുതൽ കന്യാകുമാരിവരെ ബസിൽ യാത്ര ചെയ്യാനും സംസ്കാരം മനസിലാക്കുന്നതിനായി അവിടെ കുറച്ചു കാലം താമസിക്കാനും ജുനൈദിനോട് പറഞ്ഞു. കാരണം ഒരു സ്കൂളിനും കോളജിനും നൽകാനാവാത്ത കാര്യങ്ങൾ യാത്രകൾ നമ്മളെ പഠിപ്പിക്കും. യാത്രകളിലൂടെ ലഭിക്കുന്ന അറിവുകൾ നമ്മുടെ കഴിവിനെ ഇരട്ടിപ്പിക്കും. കൂടുതൽ മൂല്യങ്ങൾ കണ്ടെത്താനാകും'- ആമിർ ഖാൻ പറഞ്ഞു.
2024 ജൂണിൽ പുറത്തിറങ്ങിയ മഹാരാജ ആണ് ജുനൈദ് ഖാന്റെ ആദ്യ ചിത്രം. ഓഡീഷനിലൂടെയാണ് ചിത്രത്തിന്റെ ഭാഗമായത്. തന്റെ യാതൊരു സഹായവുമില്ലാതെയാണ് മകൻ സിനിമയിൽ എത്തിയതെന്ന് ആമിർ മുമ്പ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.