കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച് സുഹൃത്തുക്കൾ. ചെറിയ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതരമായ കരൾ രോഗം കണ്ടെത്തുകയായിരുന്നെന്നും ഹരീഷിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ചുകൊണ്ട് നടൻ നന്ദൻ ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു. അടിയന്തരമായി കരൾ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. സംവിധായകൻ മനോജ് കെ വർഗീസും ഹരീഷിന് വേണ്ടി സഹായം അഭ്യർഥിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
നന്ദൻ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഭ്യർത്ഥന
Let's join hands to SAVE A LIFE.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ.
എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.
അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ICU-ൽ ജീവിതത്തോട് മല്ലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 - 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന...
ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയിൽ താഴെ കൊടുക്കുന്നു...
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Sreeja hareesh pegan sis no..gpay..7982497909
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.