ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ. വില്യംസിനെ ന്യൂയോർക്കിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോർക്കിലെ അപാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 54 വയസ്സായിരുന്നു.
ദി വയർ, ബ്രോഡ്‍വാക്ക് എംപയർ, ബോഡി ബ്രോക്കേഴ്സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ദി വയറിലെ ഒമർ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിക്കൊടുത്തു. 2002 മുതൽ 2008 വരെ അഞ്ച് സീസണായി സംപ്രേക്ഷണം ചെയ്ത സീരീസ് മൈക്കലിന് ലോകെമമ്പാടും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഈ വർഷത്തെ എമ്മി അവാർഡിന് നാമനിർദേശം ലഭിച്ചിരിക്കെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ.
അപാർട്ട്മെന്‍റിന്‍റെ സ്വീകരണമുറിയിൽ കുടുംബാംഗമാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടതെന്ന് ന്യൂയോർക്ക് പൊലീസ് വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപാർട്ട്മെന്‍റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അക്രമം നടന്നതിന്‍റെയോ പിടിവലി നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലെന്നും മെഡിക്കൽ പരിശോധനയിലൂടെ മരണകാരണം ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.