69ാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർ താരം മമ്മൂട്ടിക്ക് മോഹൻലാലിെൻറ ആശംസകൾ. ഫേസ്ബുക്ക് പേജിലാണ് താരം തെൻറ പ്രിയ സുഹൃത്തിന് ജന്മദിനആശംസ നേർന്നത്.
'' എെൻറ പ്രിയ ഇച്ചാക്ക.... സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ'' മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.
1990ൽ ജോഷി പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന 'നമ്പർ 20 മദ്രാസ് മെയിൽ' സിനിമയിൽ, ട്രെയിനിൽ ഇരുവരും ഒന്നിച്ചുള്ള രംഗം ഉൾക്കൊള്ളിച്ചായിരുന്നു മോഹൻലാലിെൻറ ജന്മദിനാശംസകൾ നേർന്നത്. 55ഓളം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ആശംസകളുകളുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.