അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. വിനായകനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖർ രംഗത്ത് എത്തിയിരുന്നു. സംസ്കാരമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നാണ് വിഷയത്തിൽ കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചത്.
ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി വിനായകൻ എത്തിയിരിക്കുകയാണ്. ഗണഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് വിനായകൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. അച്ഛൻ കള്ളൻ ആണെന്ന് പറയുന്നതിനേക്കാൾ അന്തസുണ്ട് അച്ഛൻ ചത്തു എന്ന് പറയുന്നതിൽ... എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ടാണ് നടൻ ഷെയർ ചെയ്തിരിക്കുന്നത്. ഗണേഷ് കുമാറിന്റേയും അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടേയും പേരിലുള്ള കേസുകളെ കുറിച്ചും ഉയർന്നു വന്ന ആരോപണങ്ങളെ കുറിച്ചും വിനായകൻ ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണപിളളയെ ഒരു വർഷം തടവിന് ശിക്ഷിച്ച വിധിയെക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ നടൻ പങ്കുവെച്ച് സ്ക്രീൻഷോട്ടിന്റെ കൂട്ടത്തിലുണ്ട്.
'വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്. ഒരാളുടെ നിലവാരം നമുക്ക് മനസിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ'- എന്നാണ് വിനായകനെ വിമർശിച്ചുകൊണ്ട് ഗണേഷ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.