നടൻ വിനോദ് തോമസിന്റെ മരണം വിഷവാതകം ശ്വസിച്ചെന്ന് സ്‌ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്ത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.

ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണ് കാറിനുള്ളിൽ വിനോദ് തോമസ‌ിന്റെ (47) മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കാർബൺ മോണോക്സൈഡ് അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.

സ്റ്റാർട്ട് ചെയ്ത കാറിൽ എ.സി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചതാകാമെന്നാണ് അനുമാനം. മരണത്തെ തുടർന്ന് പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

മരണത്തിൽ പാമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം മോട്ടർ വാഹനവകുപ്പ് കാർ പരിശോധിക്കും. ഇതിനുശേഷമാകും പൊലീസ് അന്വേഷണം വിപുലീകരിക്കുക.

Tags:    
News Summary - actor Vinod Thomas due to inhalation of poisonous gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.