Photo source: India TV

'മൂന്നാംവയസിൽ ലൈംഗികമായി ഉപദ്രവിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ദംഗൽ താരം

ന്യൂഡൽഹി: മൂന്നു വയസുകാരിയായിരുന്നപ്പോൾ തന്നെ ലൈംഗികമായി അതിക്രമിച്ചിട്ടുണ്ടെന്ന്​ ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്​ക്ക്​. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലക്ക്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ലൈംഗിക താൽപര്യങ്ങളിലൂടെ മാത്രമേ സിനിമ മേഖലയിൽ കൂടുതൽ പ്രൊജക്​ടുകൾ ലഭിക്കുവെന്ന്​ നിരവധിപേർ പറഞ്ഞതായും അവർ വെളിപ്പെടുത്തി.

'അഞ്ചുവയസുള്ളപ്പോൾ എന്നെ ഉപദ്രവിച്ചു. അല്ല... എനിക്ക്​ അന്ന്​ മൂന്നുവയസായിരുന്നു. അതിനാൽതന്നെ ലൈംഗികത എത്ര ആഴത്തിൽ വേ​രോടിയിട്ടുണ്ടെന്ന്​ നിങ്ങൾക്ക്​ മനസിലാക്കാം. ഇത്​ എല്ലാ സ്​ത്രീകളുടെയും യുദ്ധമാണ്​. എല്ലാ ദിവസവും സ്​ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം പോരാടികൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഭാവി മികച്ചതാകുമെന്ന്​ ഞാൻ കരുതുന്നു. ഞങ്ങൾക്ക്​ ഭാവിയിൽ പ്രതീക്ഷയുണ്ട്​' -താരം പറഞ്ഞു.

ജോലി ലഭിക്കാൻ ഒരേയൊരു മാർഗം ലൈംഗിക ബന്ധമാണെന്ന്​ പറഞ്ഞ നിരവധി പേരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്​. അതിനാൽ തന്നെ നിരവധി ജോലികൾ യാതൊരു കാരണവുമില്ലാതെ എനിക്ക്​ നഷ്​ടമായി. സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും ലിംഗവിവേചനം ശക്തമായി നിലനിൽക്കുന്നു. നിരവധി പ്രശ്​നങ്ങളെ അഭിമുഖീകരിക്കുന്ന നിരവധിപേർ ഇവിടെയുണ്ട്​ -ഫാത്തിമ സന പറഞ്ഞു.

സിനിമ മേഖലയുടെ അകത്തും പുറത്തും നിലനിൽക്കുന്ന ലിംഗവിവേചനത്തിനെതി​രെ ബോളിവുഡിലെ മുൻനിര താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലെ കാസ്​റ്റിങ്​ കൗച്ച്​ അനുഭവങ്ങൾ താരങ്ങൾ വെളിപ്പെടുത്തിയതും ബോളിവുഡിനെ അടക്കം പിടിച്ചുകുലുക്കിയിരുന്നു.

1997ൽ ബാലതാരമായാണ്​ ഫാത്തിമ സനയുടെ തുടക്കം. 2016ൽ ആമിർ ഖാൻ ചിത്രം ദംഗലിൽ പ്രധാനവേഷം ഫാത്തിമ സന ചെയ്​തിരുന്നു. 2018ൽ തഗ്​സ്​ ഒാഫ്​ ഹിന്ദുസ്​ഥാനിലും മികച്ച വേഷം ഫാത്തിമ സനയെ തേടിയെത്തി. നവംബർ 12ന്​ നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്യുന്ന ലൂഡോയാണ്​ അടുത്ത ചിത്രം.

Tags:    
News Summary - Actress Fatima Sana Shaikh face Child sexual Abuse at 3 Year Old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.