മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിന്നിൽ കാമറ വെച്ചു, ദുരനുഭവം പങ്കുവെച്ച് നടി കൃതി

ഹോട്ടലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി കൃതി ഖർബന്ദ. മുറിയിൽ നിന്ന് ഒളികാമറ കണ്ടെത്തിയെന്നും കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരു പയ്യനായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അവൻ ഒളികാമറ വെക്കാൻ അറിയില്ലായിരുന്നു. മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിറകിലാണ് കാമറ ഒളിപ്പിച്ചത്. ഇത് വളരെ കൃത്യമായി കാണമായിരുന്നു. അന്ന് ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു. സാധാരണ ഹോട്ടൽ മുറിയിൽ താമസിക്കാനെത്തുമ്പോൾ വളരെ കൃത്യമായി മുറി പരിശോധിക്കുന്ന ശീലം ഞങ്ങൾക്കുണ്ട്- കൃതി കൂട്ടിച്ചേർത്തു.

ആരാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ കൃതി വ്യക്തമാക്കി. 'ഒരിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരാൾ തന്നെ പിച്ചി‍. ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി- കൃതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Actress Kriti Kharbanda Opens Up About Scary Moment In Hotel Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.