നടി മീരാ നന്ദൻ വിവാഹിതയാകുന്നു: വരൻ ശ്രീജു

നടിയും ടെലിവിഷൻ, റേഡിയോ അവതാരകയുമായ മീരാ നന്ദൻ വിവാഹിതയാകുന്നു. ‘ഇനി ഒന്നിച്ചുള്ള ജീവിതം’ എന്ന കാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വരന്‍റെ പേര്​ ശ്രീജു എന്നാണ്​.

മാട്രിമോണിയൽ സൈറ്റിൽ നിന്നാണ്​ നടി ജീവിത പങ്കാളിയെ കണ്ടെത്തിയതെന്നാണ്​ സൂചന. മാതാപിതാക്കൾ തമ്മിൽ പരസ്പരം സംസാരിച്ചതിനുശേഷം വിവാഹനിശ്​ചയത്തിലേക്ക്​ എത്തുകയായിരുന്നു. നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോൾ തുടങ്ങി നിരവധി പേർ മീര നന്ദന് ആശംസകളുമായെത്തി.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തൻ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

Tags:    
News Summary - actress meera nandan got engaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.