കനത്ത മഴ: നടി നൂതന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം തകർന്നു വീണു

ന്തരിച്ച പ്രമുഖ ബോളിവുഡ് നടി നൂതന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെയിലുള്ള നടിയുടെ പഴയ ബംഗ്ലാവിന്റെ  ബാൽക്കണിയും കെട്ടിടത്തിന്റെ ഒരു ഭാഗവുമാണ് ചൊവ്വാഴ്ച തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപ്പൽ ദുരന്തനിവാരണ സംഘം മേധാവി  യാസിൻ തദ്വി അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 6.15 ഓടെയാണ് ദുരന്തനിവാരണ വിഭാഗത്തിന് വിവരം ലഭിക്കുന്നത്. തുടർന്ന് ഫയർഫോഴ്സും മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി. കെട്ടിടം തകർന്നു വീഴുമ്പോൾ വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നും വീടിന് സമീപത്തുള്ളവർ സുരക്ഷിതരാണെന്നും യാസിൻ കൂട്ടിച്ചേർത്തു.

ശനിയാഴ്ച മുതൽ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു.  പലയിടത്തും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Actress Nutan's bungalow in Thane collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.