തിരക്കേറിയ റോഡിലൂടെ ട്രക്ക്​ ഓടിച്ച്​ നടി പ്രവീണ; കൈയ്യടിച്ച്​ ആരാധകർ

മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ്​ പ്രവീണ. സിനിമക്കൊപ്പം സീരിയലിലും സജീവമായ താരത്തിന്​ കുടുംബ​േപ്രക്ഷകരടക്കം ഒരുപാട്​ ആരാധകരുണ്ട്​. നടിയുടെ യൂട്യൂബ്​ ചാനലിൽ പങ്കുവെച്ച ഒരു വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്​​.

തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ആറുചക്രവാഹനം കൂളായി ഓടിച്ച്​ പോകുന്ന പ്രവീണയുടെ വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ വൈറലായത്​. 'കൊച്ചു കൊച്ചു വല്യകാര്യങ്ങൾ' എന്ന നടിയു​ടെ സ്വന്തം യൂട്യൂബ്​ ചാനലിൽ സെപ്​റ്റംബർ 19നാണ്​ വിഡിയോ അപ്​ലോഡ്​ ചെയ്​തിരിക്കുന്നത്​.

Full View

അവരുടെ സ്വതസിദ്ധമായ സംസാരശൈലികൊണ്ടും വാഹനവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെക്കുന്നത്​ വഴിയും വിഡിയോ ആളുകൾ ഏറ്റെടുത്തു. ഇതിനോടകം 2.8 ലക്ഷം കാഴ്​ചക്കാരെ വിഡിയോക്ക്​ ലഭിച്ചു കഴിഞ്ഞു.

കൂളിങ്​ ഗ്ലാസും മാസ്​കും ധരിച്ച്​ നല്ല സ്​റ്റൈലായിട്ടായിരുന്നു യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു. 2013 ഓണക്കാലത്ത്​ വാങ്ങിയ മഹീന്ദ്രയുടെ ലോഡ്​കിങ്ങിലായിരുന്നു പ്രവീണയുടെ സവാരി.

ഭാരവാഹനങ്ങൾ സൈഡ്​ കൊടുക്കാത്തത്​ കാരണം വഴക്ക്​ ഉണ്ടാക്കുന്നവർ ഡ്രൈവർമാരുടെ അവസ്​ഥ മനസിലാകാത്തതു​കൊണ്ടാണെന്നാണ്​ അവർ വിശദീകരിക്കുന്നുണ്ട്​. വണ്ടിയുടെ ടെക്​നിക്കൽ വശങ്ങൾ, മെയിൻറനൻസ്​ കാര്യങ്ങൾ, മൈലേജ്​, ഒാടിക്കു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പ്രവീണ വിഡിയോയിലൂടെ ​ ​പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്​.

6 വീൽ ഗുഡ്​സ്​ വാഹനങ്ങൾ ഓടിക്കുന്ന സ്​ത്രീകളെ കാണു​േമ്പാൾ തനിക്ക്​ ഏറെ സ്​നേഹവും ബഹുമാനവും തോന്നിയിട്ടുണ്ടെന്നും ഇത്​ ത​െൻറ ഭാഗ്യ വാഹനമാണെന്നും പറഞ്ഞ്​ അവസാനിപ്പിക്കുകയാണ്​ പ്രവീണ. നാഷനല്‍ ബാങ്ക് ഓഫ് ദുബൈയിൽ ഉദ്യോഗസ്​ഥനായ പ്രമോദ് ആണ് ഭര്‍ത്താവ്. മകൾ ഗൗരി.

കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴ്, തെലുഗു ഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് റീലിങ്ങിനൊരുങ്ങുന്നത്​.

Tags:    
News Summary - Actress praveena driving heavy vehicle video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.