അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം

അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: നടി അമ്പിളിദേവിയുടെ ഗാര്‍ഹിക പീഡന പരാതിയിൽ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന താക്കീത് നല്‍കിയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ ആദിത്യനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.

തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളി ദേവി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈകോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Tags:    
News Summary - Adityan Jayan released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.