ചില കാര്യങ്ങൾ ഭാര്യയിൽ നിന്ന് രഹസ്യമാക്കിവെക്കണം! കുടുംബജീവിതം ഹാപ്പിയാണ്; അക്ഷയ് കുമാർ

തന്റേയും ഭാര്യ ട്വിങ്കിൽ ഖന്നയുടേയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ  വ്യത്യസ്തമാണെന്ന് നടൻ അക്ഷയ് കുമാർ. എന്നാൽ ഇത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കാറില്ലെന്ന് നടൻ എ.എൻ.ഐയോട് പറഞ്ഞു.

'എന്റേയും ഭാര്യ ട്വിങ്കിൽ ഖന്നയുടേയും രാഷ്ട്രീയം വ്യത്യസ്തമാണ്. തങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്പം അടിച്ചേൽപ്പിക്കാറില്ല. അതുപോലെ പരസ്പരം ചർച്ച ചെയ്യാറുമില്ല. കാരണം അതിനെ കുറിച്ച് സംസാരിക്കുന്നതിൽ പ്രത്യേകിച്ച് അർഥമില്ലെന്ന് അറിയാം- അക്ഷയ് കുമാർ തുടർന്നു.

സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിന് ദമ്പതിമാർ പരസ്പരം ഒന്നും ഒളിച്ചുവെക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ  രഹസ്യമാക്കിവെക്കണം. അത് വളരെ പ്രധാനമാണെന്ന് ഞാൻ പറയും. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂ- അക്ഷയ് കുമാർ പറഞ്ഞു.

2001 ജനുവരി 17 നായിരുന്നു അക്ഷയ് കുമാറിന്റേയും ട്വിങ്കിൾ ഖന്നയുടേയും വിവാഹം. ആരവ്, നിതാര എന്നിവരാണ് മക്കൾ.

Tags:    
News Summary - Akshay Kumar's advice for living happily: 'Sometimes it is important..keep it under the carpet'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.